ഹെറ്റ്മെയറിനായി രാജസ്ഥാൻ ഡെൽഹി പോര്, ഒരു കോടിയിൽ നിന്ന് എട്ടര കോടി വരെ ലേലയുദ്ധം

വെസ്റ്റിൻഡീസ് താരം ഹെറ്റ്മെയറിനെ 8.50 കോടിക്ക് ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഡെൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസുമാണ് താരത്തിനായി തുടക്കത്തിൽ തന്നെ ബിഡ് ചെയ്തത്. 1 കോടി അടിസ്ഥാന വിലയിൽ നിന്ന് തുടങ്ങിയ ലേലം ആണ് ഇവർ 8കോടിക്ക് മുകളിൽ എത്തിച്ചത്.

ഷിമ്രോൺ ഹെറ്റ്മെയർ കഴിഞ്ഞ സീസണിൽ ഡെൽഹി ക്യാപിറ്റൽസിന് ഒപ്പൻ ആയിരുന്നു. മുമ്പ് ആർ സി ബിക്ക് ആയും താരം കളിച്ചിരുന്നു‌. 25കാരനായ താരം 122 ടി20 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 150ന് മേലെയാണ് സ്ട്രേക്ക് റേറ്റ്.