Picsart 23 04 06 18 24 59 172

രജപക്ഷെയുടെ പരിക്ക് സാരമുള്ളതല്ല

ഇന്നലെ കൈമുട്ടിന് പരിക്കേറ്റ പഞ്ചാബ് കിങ്സ് ബാറ്റർ രജപക്ഷെയുടെ പരിക്ക് സാരമുള്ളതല്ല എന്ന് റിപ്പോർട്ടുകൾ. ഇന്നലെ ഒമ്പതാം ഓവറിൽ പന്ത് കൊണ്ട് റിട്ടയർ ചെയ്യാൻ ഭാനുക രാജപക്‌ഷെ നിർബന്ധിതനായിരുന്നു. ഇന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തന്റെ പരിക്ക് സാരമുള്ളതല്ല എന്ന് താരം അറിയിച്ചു.

രവിചന്ദ്രൻ അശ്വിൻെറ ബൗളിംഗിലെ ശിഖർ ധവാന്റെ ഷോട്ടാണ് പരുക്കിന് കാരണമായത്. ധവാന്റെ ഷോട്ട് തട്ടിയതിന് ശേഷം രജപക്‌സെയ്ക്ക് വേദന അനുഭവപ്പെടുകയും പിന്നാലെ കളം വിടുകയുമായിരുന്നു‌. എക്സ്-റേ സ്കാൻ നടത്തിയതായും എല്ലുകളിൽ ഒടിവ് ഒന്നും സംഭവിച്ചിട്ടില്ലെന്നും രജപക്ഷെ സ്ഥിരീകരിച്ചു. പെട്ടെന്ന് തന്നെ കളത്തിൽ തിരികെയെത്തും എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version