ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍, ചെന്നൈ നിരയില്‍ മടങ്ങിയെത്തി റെയ്‍ന

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. പൂനെയില്‍ തങ്ങളുടെ ആദ്യ ഹോം മത്സരം കളിക്കാനെത്തുന്ന ചെന്നൈയ്ക്ക് പരിക്കിന്റെ പിടിയില്‍ നിന്ന് മുക്തരായി എംഎസ് ധോണിയും സുരേഷ് റെയ്‍നയും മടങ്ങിയെത്തുന്നു എന്ന വാര്‍ത്ത ആത്മവിശ്വാസം നല്‍കും. ഇരു ടീമുകളും ടീമില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

രാജസ്ഥാന്‍ നിരയില്‍ ഡാര്‍സി ഷോര്‍ട്ട്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്ക് പകരം ഹെയിന്‍റിച്ച് ക്ലാസെന്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരെത്തുമ്പോള്‍ ഹര്‍ഭജന്‍ സിംഗ്, മുരളി വിജയ് എന്നിവര്‍ക്ക് പകരം കരണ്‍ ശര്‍മ്മ, സുരേഷ് റെയ്‍ന എന്നിവര്‍ ചെന്നൈ നിരയില്‍ തിരികെ എത്തും.

രാജസ്ഥാന്‍: അജിങ്ക്യ രഹാനെ, ഹെയിന്‍റിച്ച് ക്ലാസെന്‍, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ്, രാഹുല്‍ ത്രിപാഠി, ജോസ് ബട്‍ലര്‍, കൃഷ്ണപ്പ ഗൗതം, ശ്രേയസ്സ് ഗോപാല്‍, സ്റ്റുവര്‍ട് ബിന്നി, ജയ്ദേവ് ഉന‍ഡ്കട്, ബെന്‍ ലൗഗ്ലിന്‍

ചെന്നൈ: ഷെയിന്‍ വാട്സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്‍ന, സാം ബില്ലിംഗ്സ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍, കരണ്‍ ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, ശര്‍ദ്ധുല്‍ താക്കൂര്‍‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial