Site icon Fanport

ഇന്നും മഴക്ക് സാധ്യത, ഫൈനൽ നടക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ

ഐ പി എൽ ഫൈനൽ ഇന്നു റിസേർവ്സ് ഡേയിൽ നടക്കാൻ ഇരിക്കുകയാണ്‌. എന്നാൽ ഇന്നും കളിക്ക് മഴ ഭീഷണിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ അഹമ്മദബാദിൽ നടക്കേണ്ടിയിരുന്ന ഫൈനൽ ശക്തമായ മഴ കാരണമാണ് നടക്കാതിരുന്നത്. തുടർന്ന് റിസേർവ്സ് ഡേ ആയ ഇന്നത്തേക്ക് കളി മാറ്റുക ആയിരുന്നു.

മഴ

ഞായറാഴ്ച മഴയ്ക്ക് 60 ശതമാനം സാധ്യത ആയിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ റിസർവ് ദിനമായ ഇന്ന് മൂന്ന് ശതമാനം സാധ്യത മാത്രമെ മഴക്ക് ഉള്ളൂ. അക്യുവെതർ കാലാവസ്ഥാ പ്രവചന പ്ലാറ്റ്‌ഫോം അനുസരിച്ച്, തിങ്കളാഴ്ച വൈകുന്നേരം മഴയ്ക്ക് 3 ശതമാനം മാത്രമേ സാധ്യതയുള്ളൂ. എന്നിരുന്നാലും, ഇന്നും മേഘാവൃതമായിരിക്കും. വൈകിട്ട് ഇടിയും മിന്നലും ഉണ്ടാകാനും സാധ്യത ഉണ്ട്. ഇന്ന് മഴ ഉണ്ടാകില്ല എന്ന പ്രതീക്ഷയിൽ ആകും ആരാധകർ.

Exit mobile version