Site icon Fanport

ധോണിക്ക് കീഴിൽ കളിക്കുന്നത് ഒരു പഠനമാണെന്ന് രഹാനെ

എംഎസ് ധോണിക്ക് കീഴിൽ കളിക്കുന്നത് ഒരു പഠനമാണെന്നും രഹാനെ.ഞാൻ വർഷങ്ങളായി മഹി ഭായിക്ക് കീഴിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്, ഇപ്പോൾ CSKയിലും കളിക്കുന്നു. ഇപ്പോഴും അദ്ദേഹത്തിന് കീഴിൽ ഒരോ കളിയും ഒരു മികച്ച പഠനമാണ്. രഹാനെ പറയുന്നു. ധോണി പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചാൽ, നിങ്ങൾക്ക് നല്ല പ്രകടനം നടത്താതിരിക്കാ‌ൻ കഴിയില്ല എന്നും രഹാനെ കൂട്ടിച്ചേർത്തു.

രഹാനെ 23 04 24 00 49 18 837

ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിര രഹാനെ വെറും 24 പന്തിൽ അർദ്ധ സെഞ്ചുറി തികക്കുകയും, 29 പന്തിൽ 6 ഫോറും 5 സിക്‌സും സഹിതം പുറത്താകാതെ 71 റൺസു നേടുകയും ചെയ്തിരുന്നു. താരത്തിന്റെ ഈ സീസണിലെ രണ്ടാം അർധ സെഞ്ച്വറി ആയിരുന്നു ഇത്. തന്റെ മികച്ച പ്രകടനങ്ങൾ ഇനിയും വരാൻ ഇരിക്കുന്നേ ഉള്ളൂ എന്ന് രഹാനെ ഇന്ന് മത്സര ശേഷം പറഞ്ഞു.

Exit mobile version