“മോർഗന് പൂരനെ പോലെ ഭാഗ്യമില്ല” ഐ പി എൽ ലേലത്തെ കുറിച്ച് സൽമാൻ ബട്ട്

ഐ പി എൽ ലേലത്തിൽ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഇയോൻ മോർഗനെ ആരും വാങ്ങിയില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തി എന്ന് മുൻ പാകിസ്താൻ താരം സൽമാൻ ബട്ട് പറഞ്ഞു.

ഐപിഎല്ലിൽ മോർഗൻ മാത്രമല്ല പല പ്രധാന താരങ്ങളും ഇല്ല എന്ന് ബട്ട് പറഞ്ഞു.
“ദീർഘകാലം ലോകത്തിലെ ഒന്നാം നമ്പർ ടി20 ബാറ്ററായിരുന്ന ഡേവിഡ് മലാൻ ഒരു ടീമിലും ഇല്ല. ആരോൺ ഫിഞ്ച്, ഇയോൻ മോർഗൻ എന്നിവരും ഇല്ല. കഴിഞ്ഞ വർഷം കെകെആറിന്റെ ക്യാപ്റ്റനായിരുന്നു മോർഗൻ. കഴിഞ്ഞ വർഷം പൂരനും മോർഗനെ പോലെ തന്നെയുള്ള പ്രകടനമാണ് നടത്തിയത്. എന്നാൽ മോർഗന് ഭാഗ്യമുണ്ടായില്ല. പൂരൻ ആണെങ്കിൽ 10 കോടിയിലധികം നേടുകയും ചെയ്തു” ബട്ട് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“തബ്രായിസ് ഷംസിയെ ആരുംവാങ്ങാത്തതും തനിക്ക് അത്ഭുതമായി. കുറച്ചുകാലമായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ നന്നായി ബൗൾ ചെയ്യുന്നു, അവനെയും തിരഞ്ഞെടുത്തില്ല.” ബട്ട് ഓർമ്മിപ്പിച്ചു.

“മാർട്ടിൻ ഗുപ്റ്റിലിനെയും ഒരു ടീമും തിരഞ്ഞെടുത്തില്ല. ചില കളിക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും- എന്നാൽ ഇതാണ് ലേലത്തിന്റെ സ്വഭാവം, ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version