ടി20 ലോകകപ്പ് ഇപ്പോൾ അപ്രസ്കതം, ശ്രദ്ധ മുഴുവൻ ഐ.പി.എല്ലിൽ: പൊള്ളാർഡ്

നിലവിൽ തന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എൽ ടൂർണമെന്റിൽ ആണെന്ന് മുംബൈ ഇന്ത്യൻസ് താരം കീറോൺ പൊള്ളാർഡ്. ടി20 ലോകകപ്പിന്റെ കാര്യം ഇപ്പോൾ ശ്രദ്ധിക്കുന്നതിൽ കാര്യമില്ലെന്നും അത് അപ്രസ്കതമാണെന്നും പൊള്ളാർഡ് പറഞ്ഞു.

ഐ.പി.എൽ പോലൊരു ടൂർണമെന്റ് നടക്കുമ്പോൾ താൻ എന്തിന് ലോകകപ്പിനെ കുറിച്ച് ആലോചിക്കണമെന്നും പൊള്ളാർഡ് ചോദിച്ചു. ഒരു വ്യക്തി എന്ന നിലയിൽ വര്‍ത്തമാനകാലത്ത് നടക്കുന്ന കാര്യങ്ങളിൽ ആണ് ശ്രദ്ധ വേണ്ടതെന്നും ഒരു അത്‌ലറ്റ് എന്ന നിലയിൽ ഈ കാര്യങ്ങളോട് എല്ലാം യോജിച്ചുപ്രവർത്തിക്കണമെന്നും പൊള്ളാർഡ് പറഞ്ഞു. കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെ പരാജയപെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു പൊള്ളാർഡ്.

Exit mobile version