Picsart 24 04 28 10 05 47 791

പ്ലേ ഓഫ് ആണ് ലക്ഷ്യം, സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് ചെന്നൈക്ക് എതിരെ

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഇന്ന് വിജയിച്ച് പ്ലേ ഓഫ് ഉറപ്പാക്കുകയാവും സഞ്ജുവിന്റെ ടീമിൻറെ ലക്ഷ്യം. അവസാന രണ്ടു മത്സരങ്ങൾ പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് ഇനിയും പോയിൻറ് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടാവില്ല. മറുവശത്ത് ചെന്നൈ സൂപ്പർ കിംഗ്സിനും ഇന്ന് വിജയം നിർബന്ധമാണ്. ഇന്ന് പരാജയപ്പെട്ടാൽ അവരുടെ പ്രതീക്ഷകൾ തീർത്തും അവസാനിക്കും.

രാജസ്ഥാൻ ഇപ്പോൾ 11 മത്സരങ്ങളിൽ നിന്ന് 16 പൊയ്യിന്റിലും ചെന്നൈ സൂപ്പർ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റിലുമാണ് ഉള്ളത്. ചെന്നൈ സൂപ്പർ കിങ്സിന് രണ്ടു മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത് ആ രണ്ടു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ. ഇന്ന് ചെന്നൈയിൽ വച്ചാണ് മത്സരം എന്നത് അവർക്ക് മുൻതൂക്കം നൽകും. രാജസ്ഥാൻ റോയൽസ് അവസാന മത്സരങ്ങളിൽ വിജയിച്ച സ്ഥലത്ത് നിന്നാണ് രണ്ടു മത്സരങ്ങളും കൈവിട്ടത്. ആദ്യ രണ്ട് സ്ഥലങ്ങളിൽ ഫിനിഷ് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന രാജസ്ഥാന് ഇന്ന് വിജയിച്ചേ മതിയാകൂ.

മികച്ച ഫോമിലുള്ള സഞ്ജു സാംസൺ തന്നെയാണ് രാജസ്ഥാന്റെ ശക്തി. ഓപ്പണർമാർ സ്ഥിരത പാലിക്കാത്തതാണ് അവരുടെ പ്രധാന ആശങ്ക. ഒപ്പം ബോളർമാരും തുടക്കത്തിലെ ഫോമിൽ ഇപ്പോൾ ഇല്ല. ഇന്ന് വൈകിട്ട് 3.30നാണ് മത്സരം നടക്കുക. കളി തൽസമയം ജിയോ സിനിമയിൽ കാണാം.

Exit mobile version