Picsart 23 04 01 16 59 53 433

രജപക്ഷയ്ക്ക് അർധ സെഞ്ച്വറി, 192 എന്ന വിജയലക്ഷ്യം മുന്നിൽ വെച്ച് പഞ്ചാബ് കിംഗ്സ്

ഐ പി എൽ സീസണിലെ രണ്ടാം മത്സരത്തിൽ കെ കെ ആറിനെ നേരിട്ട പഞ്ചാബ് കിങ്സ് 191/5 എന്ന മികച്ച സ്കോർ ഉയർത്തി. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ നല്ല തുടക്കം തന്നെ പഞ്ചാബിന് ലഭിച്ചു. 12 പന്തിൽ നിന്ന് 23 റൺസ് അടിച്ച പ്രബ്സിമ്രൻ ആണ് ആദ്യം പുറത്തായത്. അതിനു ശേഷം ധവാനും രജപക്ഷയും ചേർന്ന് ടീമിനെ നല്ല സ്കോറിലേക്ക് നയിച്ചു. 32 പന്തിൽ 50 റൺസ് എടുത്താണ് രജപക്ഷ പുറത്തായത്. ധവാൻ 40 റൺസും എടുത്തു‌.

11 പന്തിൽ 21 റൺസ് എടുത്ത ജിതേഷ് ശർമ്മയും ഇന്നിംഗിന് വേഗത കൂട്ടി. സികന്ദർ റാസ 16 റൺസ് എടുത്ത് പുറത്തായി. അവസാന ഓവറുകളിൽ റൺ എടുക്കുന്ന വേഗത കുറഞ്ഞത് പഞ്ചാബിനെ വലിയ സ്കോറിൽ നിന്ന് അകറ്റി. സാം കറാൻ 17 പന്തിൽ 26 റൺസ് എടുത്തു ഷാറൂഖ് 7 പന്തിൽ 11 റൺസ് എടുത്തും പുറത്താകാതെ നിന്നു.

കെ കെ ആറിനായി ടിം സൗതി രണ്ടു വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി, സുനിൽ നരേൻ, ഉമേഷ് യാദവ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version