പാര്‍ത്ഥിവ് പട്ടേലിനെ വാങ്ങാനാളില്ല, ഡിക്കോക്കിനെ ടീമിലെത്തിച്ച് ബാംഗ്ലൂര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീം കീപ്പര്‍ മുന്‍ മുംബൈ ഇന്ത്യന്‍സ് താരവുമായ പാര്‍ത്ഥിവ് പട്ടേലിനെ ഐപിഎല്‍ ലേലത്തില്‍ ആരും തന്നെ വാങ്ങിയില്ല. വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ ആദ്യമായി എത്തിയ താരം പക്ഷേ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ച് പറ്റിയില്ല. അതേ സമയം ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡിക്കോക്കിനെ സ്വന്തമാക്കാന്‍ ആദ്യം രംഗത്തെത്തിയത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സുമായിരുന്നു. 2.8 കോടി രൂപയ്ക്കാണ് ആര്‍സിബി മുന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് വിക്കറ്റ് കീപ്പറെ സ്വന്തമാക്കിയത്.

2 കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version