ഋഷഭ് പന്തിനെ പോലെയുള്ള ക്യാപ്റ്റന്റെ ഓരോ നീക്കങ്ങളും ഇഴകീറി പരിശോധിക്കപ്പെടും, തന്റെ പിന്തുണ താരത്തിന് – റിക്കി പോണ്ടിംഗ്

ഐപിഎലില്‍ ഇന്നലെ ഡൽഹിയുടെ തോല്‍വിയ്ക്ക് പിന്നിൽ ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ ഒരു ക്യാച്ച് ഡ്രോപ്പും ഡിആര്‍എസിലെ പിഴവും ആണ് കാരണമെന്ന് സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയരുമ്പോളും താരത്തിന് പിന്തുണയുമായി ടീം മുഖ്യ കോച്ച് റിക്കി പോണ്ടിംഗ്.

ഋഷഭ് പന്തിനെ പോലെ ഉയര്‍ന്ന പ്രതിഭയായ താരത്തിന്റെ ഓരോ നീക്കവും അത് ശരിയാണെങ്കിലും ശരിയല്ലെങ്കിലും ഇഴകീറി പരിശോധിക്കപ്പെടുന്നത് സ്വാഭാവികമാണെന്ന് പോണ്ടിംഗ് പറഞ്ഞു. താരത്തിന്റെ തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അടുത്ത വര്‍ഷത്തേക്ക് കാര്യങ്ങള്‍ മുന്നോട്ട് നയിക്കുവാന്‍ പന്തിനൊപ്പം പ്രവര്‍ത്തിക്കുവാനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പോണ്ടിംഗ് കൂട്ടിചേര്‍ത്തു.