Site icon Fanport

റിഷഭ് പന്ത് അടുത്ത ഐ പി എല്ലിൽ കളിക്കും എന്ന് സൗരവ് ഗാംഗുലി

റിഷഭ് പന്ത് മികച്ച ഫോമിലാണെന്നും 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിന്റെ ഭാഗമാകുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് ക്രിക്കറ്റ് ഡയറക്ടറുമായ സൗരവ് ഗാംഗുലി. കൊൽക്കത്തയിൽ നടക്കുന്ന ഡൽഹി ക്യാപിറ്റൽസ് പരിശീലന ക്യാമ്പിനൊപ്പം റിഷഭ് പന്ത് കഴിഞ്ഞ ദിവസം ചേർന്നിരുന്നു.

റിഷഭ് 23 11 09 21 30 27 548

കൊൽക്കത്തയിലെ സാൾട്ട്‌ലേക്കിലുള്ള ജാദവ്പൂർ യൂണിവേഴ്‌സിറ്റി സെക്കന്റ് കാമ്പസ് ഗ്രൗണ്ടിൽ ആണ് പരിശീലനം നടക്കുന്നത്. നവംബർ 11 വരെ പന്ത് നഗരത്തിലുണ്ടാകുമെന്ന് ഗാംഗുലി പറഞ്ഞു.

“ഋഷഭ് പന്ത് നല്ല നിലയിലാണ്. അടുത്ത സീസൺ മുതൽ കളിക്കും. ഇപ്പോൾ പ്രാക്ടീസ് ചെയ്യില്ല. നവംബർ 11 വരെ അദ്ദേഹം ഇവിടെയുണ്ട്. വരാനിരിക്കുന്ന ലേലങ്ങൾ കണക്കിലെടുത്ത് പന്ത് ടീമിന്റെ ക്യാപ്റ്റനായതിനാൽ ഞങ്ങൾ ടീമിനെ കുറിച്ച് ചർച്ച നടത്തി. ,” സൗരവ് ഗാംഗുലി കൊൽക്കത്തയിൽ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Exit mobile version