ഋഷഭ് പന്ത് ഐപിഎല്‍ യുവതാരം

ഐപിഎല്‍ 2018 സീസണിലെ എമേര്‍ജിംഗ് പ്ലേയര്‍ അവാര്‍ഡ് നേടി ഋഷഭ് പന്ത്. 14 മത്സരങ്ങളില്‍ നിന്ന് 684 റണ്‍സ് നേടിയ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 128 റണ്‍സ് നേടി പുറത്താകാതെ നിന്നതാണ്. ഒരു ശതകവും 5 അര്‍ദ്ധ ശതകവും നേടിയ ഡല്‍ഹി താരം 37 സിക്സുകളും ടൂര്‍ണ്ണമെന്റില്‍ നേടി.

173.60 സ്ട്രൈക്ക് റേറ്റിലാണ് പന്ത് സീസണില്‍ സ്കോര്‍ ചെയ്തത്. FBB സ്റ്റൈലിഷ് പ്ലേയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡും ഋഷഭ് പന്തിനാണ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial