Picsart 23 04 06 17 17 52 436

“പടിക്കൽ ഓപ്പൺ ചെയ്തിരുന്നു എങ്കിൽ രാജസ്ഥാൻ വിജയിച്ചേനെ” – യൂസുഫ് പത്താൻ

ഇന്നലെ അശ്വിനെ ഓപ്പണറായി എത്തിച്ച സഞ്ജു സാംസന്റെ തീരുമാനത്തെ വിമർശിച്ച് മുൻ രാജസ്ഥാൻ റോയൽസ് താരം യൂസുഫ് പത്താൻ‌.അശ്വിനു പകരം ദേവ്ദത്ത് പടിക്കലിനെ ഓപ്പണിംഗ് ഇറക്കണമായിരുന്നു എന്ന് യൂസുഫ് പറഞ്ഞു.

“രവിചന്ദ്രൻ അശ്വിൻ ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. പടിക്കൽ ആദ്യ ഇറങ്ങും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, വർഷങ്ങളായി ന്യൂബോൾ കളിക്കുന്നതിനാൽ പടിക്കൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.” യൂസുഫ് പറഞ്ഞു.

നാലാം നമ്പറിൽ തിളങ്ങുന്ന താരമല്ല പടിക്കൽ. മറിച്ച് ഓപ്പണർ ആയാണ് എന്നും പടിക്കൽ തിളങ്ങിയിട്ടുള്ളത് എന്നും യൂസുഫ് ഓർമ്മിപ്പിച്ചു. ഇന്നലെ പടിക്കൽ നാലാമനായി ഇറങ്ങി റൺസ് എടുക്കാൻ കഷ്ടപ്പെട്ടിരുന്നു. പടിക്കാൽ കൂടുതൽ ബോൾ കളഞ്ഞത് സഹ താരങ്ങളുടെ മേൽ സമ്മർദ്ദവും ഉയർത്തി.

Exit mobile version