“പ്രാദേശിക ടൂർണമെന്റുകളിലെ മികവ് ആത്മവിശ്വാസം നൽകുന്നു” – ദേവ്ദത്ത് പടിക്കൽ

സയ്യിദ് മുസ്താഖലി ട്രോഫിയിലെയും വിജയ് ഹസാരെ ടൂർണമെന്റിലെയും ബാറ്റിംഗ് മികവ് തനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നു എന്ന് ദേവ്ദത്ത് പടിക്കൽ. കൊറോണ കാരണം ഈ ഐ പി എൽ സീസണിലെ ആദ്യ മത്സരം പടിക്കലിന് നഷ്ടമായിരുന്നു. കൊറോണ വന്നത് തിരിച്ചടി ആയെന്നും എന്നാൽ അത് തനിക്ക് തടയാൻ ആവുന്ന കാര്യമല്ല എന്നതിനാൽ നിരാശ ഇല്ല എന്നും പടിക്കൽ പറഞ്ഞു.

താൻ പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട് അതാണ് പ്രധാനം. വിജയ് ഹസാരെയിലെയും സയ്യിദ് മുസ്താഖലിയിലെയും പ്രകടനം തനിക്ക് ഈ ഐ പി എല്ലിന് ഇറങ്ങുമ്പോൾ സഹായകരമാകും എന്ന് പടിക്കൽ പറഞ്ഞു. കഴിഞ്ഞ സീസണിലെ ഐ പി എൽ തനിക്ക് മികച്ചതായിരുന്നു. ആ പ്രകടനങ്ങൾ ആവർത്തിക്കുക ആണ് ലക്ഷ്യം. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഐ പി എല്ലിൽ ആർ സി ബിയുടെ ടോപ് സ്കോറർ ആയിരുന്നു പടിക്കൽ.

Exit mobile version