മാറി മറിഞ്ഞ് ഓറഞ്ച് ക്യാപ്, വാര്‍ണറില്‍ നിന്ന് റസ്സലിലേക്ക്

ദിവസങ്ങളുടെയും മണിക്കൂറുകളുടെയും നിമിഷങ്ങളുടെയും വ്യത്യാസത്തിലാണ് ഈ സീസണ്‍ ഐപിഎലിന്റെ തുടക്കത്തില്‍ ഓറഞ്ച് ക്യാപ് അവകാശികള്‍ മാറി മറിഞ്ഞത്. ആദ്യം അത് സ്വന്തമാക്കിയത് ഋഷഭ് പന്താണെങ്കില്‍ തൊട്ടു പുറകെ അതിന്റെ അവകാശിയായി നിതീഷ് റാണ വന്നു. ഐപിഎലിലെ ഈ സീസണിലെ ആദ്യ ശതകം നേടി സഞ്ജു സാംസണ്‍ റാണയെ ഒരു റണ്ണിനു പിന്തള്ളി ക്യാപ് സ്വന്തമാക്കി ഏതാനും മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ വെടിക്കെട്ടുമായി ഡേവിഡ് വാര്‍ണര്‍ അത് സ്വന്തമാക്കി. വാര്‍ണറില്‍ നിന്ന് ഇപ്പോള്‍ റസ്സലിന്റെ പക്കലെത്തി നില്‍ക്കുന്നു ഓറഞ്ച് ക്യാപ്.

ഇന്ന് തന്റെ 28 പന്ത് 62 റണ്‍സ് പ്രകടനത്തിലൂടെ റസ്സല്‍ 159 റണ്‍സുമായാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുന്നത്. ഡേവിഡ് വാര്‍ണറുടെ 154 റണ്‍സിനെക്കാള്‍ 5 റണ്‍സ് അധികം. മൂന്നാം സ്ഥാനത്തുള്ളത് ക്രിസ് ഗെയിലാണ്. ഗെയില്‍ 139 റണ്‍സുമായി നില്‍ക്കുമ്പോള്‍ സഞ്ജു സാംസണ്‍ 132 റണ്‍സുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. നിതീഷ് റാണയും അത്രയും തന്നെ റണ്‍സാണ് നേടിയിട്ടുള്ളത്.

Exit mobile version