അത്ഭുതം സംഭവിക്കുമെങ്കിൽ മാത്രമേ മുംബൈയ്ക്ക് ഇനി പഴയ സ്ക്വാഡ് ഉണ്ടാകൂ – രോഹിത് ശര്‍മ്മ

ഐപിഎലില്‍ മുംബൈയുടെ ഈ കരുതുറ്റ സ്ക്വാഡ് ഇനി ഉണ്ടാകില്ലെന്ന സങ്കടം ടീമിന് കൃത്യമായി അറിയാമെന്ന് പറഞ്ഞ് ടീം നായകന്‍ രോഹിത് ശര്‍മ്മ. അത്ഭുതങ്ങള്‍ സംഭവിച്ചാൽ മാത്രമേ ഇനി ഈ സംഘത്തെ ഒരുമിച്ച് ഒരു കുടക്കീഴിലെത്തിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും രോഹിത് പറഞ്ഞു.

തനിക്ക് ഈ സംഘത്തെ ടീമിൽ നിലനിര്‍ത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും അത് സാധ്യമല്ലെന്ന ബോധ്യം ഉണ്ടെന്ന് താരം പറഞ്ഞു. അഞ്ച് കിരീടമാണ് മുംബൈ ഇന്ത്യന്‍ ഇതുവരെ ഐപിഎലില്‍ നേടിയിട്ടുള്ളത്.

പ്രധാന താരങ്ങളെ നിലനിര്‍ത്തി മുന്‍ വര്‍ഷത്തെ മാജിക്ക് ആവര്‍ത്തിക്കുവാന്‍ തന്റെ ടീമിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് കൂട്ടിചേര്‍ത്തു.

Exit mobile version