primus mobile
primus mobile

സമയക്രമം പഴയത് തന്നെ, ഫ്രാഞ്ചൈസികള്‍ക്ക് വിജയം

സ്റ്റാര്‍ സ്പോര്‍ട്സിന്റെ ആവശ്യം അംഗീകരിച്ച ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തങ്ങളുടെ തീരുമാനം പുനപരിശോധിച്ചു. ഇന്നലെ പുറത്ത് വിട്ട ഐപിഎല്‍ ഫിക്സ്ച്ചറുകള്‍ പ്രകാരം നേരത്തെ പരന്ന വാര്‍ത്ത പ്രകാരമുള്ള മത്സരങ്ങളുടെ സമയ മാറ്റം ഐപിഎല്‍ സംഘാടക സമിതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നാല് മണി മത്സരങ്ങള്‍ 5.30യ്ക്കും 8 മണിയുടെ മത്സരം 7നും പുനക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിന്റെ ആവശ്യം.

ഇതാദ്യം അംഗീകിരിച്ചുവെങ്കിലും പിന്നീട് ഫ്രാഞ്ചൈസികളുടെ കടുത്ത എതിര്‍പ്പ് മൂലം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial