Picsart 24 05 21 00 47 00 567

IPL ഇന്ത്യൻ ടീമിലേക്ക് ഉള്ള ഷോർട്ട്കട്ട് ആകരുത് എന്ന് ഗംഭീർ

ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള കുറുക്കുവഴിയാകരുത് IPL എന്ന് ഗംഭീർ. താരങ്ങൾ കൃത്യമായ ആഭ്യന്തര ടൂർണമെന്റുകളിലൂടെ തന്നെ വളർന്നു വരണം എന്ന് ഗംഭീർ പറഞ്ഞു. ഇപ്പോൾ ഐ പി എല്ലിൽ തിളങ്ങിയാൽ ഇന്ത്യയുടെ ഏത് ടീമിലേക്കും എത്താം എന്ന അവസ്ഥയാണ്. അത് മാറേണ്ടതുണ്ട് എന്ന് ഗംഭീർ പറഞ്ഞു.

“നിങ്ങൾക്ക് ഐപിഎല്ലിൽ നിന്ന് ഇന്ത്യൻ ടി20 ടീമിലേക്ക് മാത്രമേ എത്താനാകാവൂ. ഐപിഎൽ നോക്കി ഒരിക്കലും നിങ്ങളുടെ 50 ഓവർ ടീമിനെ തിരഞ്ഞെടുക്കരുത്.” ഗൗതം ഗംഭീർ.

ടി20 ലോകകപ്പും ടി20 ടീമും ഐപിഎല്ലിൽ നിന്ന് തിരഞ്ഞെടുക്കണം. വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് അമ്പത് ഓവർ ഫോർമാറ്റിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കണം. നിങ്ങളുടെ ടെസ്റ്റ് ടീമിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും തിരഞ്ഞെടുക്കണം. കാര്യങ്ങൾ അങ്ങനെ ലളിതമാണ്. നിങ്ങൾ 50-ഓവർ ഫോർമാറ്റിൽ ഐ പി എൽ നോക്കി തിരഞ്ഞെടുക്കാൻ തുടങ്ങിയാൽ ഇത് കുറ്ക്കുവഴി ആയി മാറും” ഗംഭീർ കൂട്ടിച്ചേർത്തു.

Exit mobile version