ബുംറയ്ക്കെതിരെ ആക്രമണം തന്നെ ലക്ഷ്യം, ആരും പൂര്‍ണ്ണരല്ല

ജസ്പ്രീത് ബുംറയ്ക്കെതിരെ ബാറ്റ് ചെയ്യുക പ്രയാസമാണെങ്കിലും താരത്തെ ആക്രമിച്ച് റണ്‍സ് കണ്ടെത്തുക തന്നെയാണ് ഏറ്റവും മികച്ച രീതിയെന്ന് വ്യക്തമാക്കി റോയല്‍ ചലഞ്ചേഴ്സിന്റെ സൂപ്പര്‍ മാന്‍ ബാറ്റ്സ്മാന്‍ എബി ഡി വില്ലിയേഴ്സ്. ബുംറ മികച്ചൊരു ബൗളറാണ് എന്നാല്‍ താരത്തിനെതിരെ റണ്‍സ് നേടാന്‍ സാധിക്കാത്ത സ്ഥിതിയൊന്നുമില്ലെന്ന ഡി വില്ലിയേഴ്സ് പറഞ്ഞു.

ഓരോ താരങ്ങളുടെയും ശക്തിയും ദൗര്‍ബല്യവും പരിശോധിച്ചാല്‍ തന്നെ ആരും പരിപൂര്‍ണ്ണരല്ലെന്ന് മനസ്സിാക്കാനാകുമെന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു. ബാംഗ്ലൂരിലെ വലിയ ബൗണ്ടറികളില്ലാത്ത ഗ്രൗണ്ടുകളില്‍ റണ്‍സ് കണ്ടെത്താന്‍ എളുപ്പമാണെന്നും ബുംറയ്ക്കും അതില്‍ നിന്ന് രക്ഷയില്ലെന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ ഋഷഭ് പന്തില്‍ നിന്ന് കണക്കറ്റ് പ്രഹരം ബുംറ വാങ്ങിയിരുന്നു. തന്റെ നാലോവറില്‍ നിന്ന് 40 റണ്‍സാണ് ബുംറ വഴങ്ങിയത്. അതില്‍ തന്നെ അവസാന രണ്ടോവറില്‍ നിന്നാണ് 31 റണ്‍സ് ബുംറ വഴങ്ങിയത്.

Exit mobile version