Nitishrana

നിതീഷ് റാണ രാജസ്ഥാന്‍ റോയൽസിലേക്ക്, 4.2 കോടി രൂപ

ഐപിഎലില്‍ നിതീഷ് റാണയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തിനായി 1.50 കോടി അടിസ്ഥാന വില പറഞ്ഞ് രംഗത്തെത്തിയപ്പോള്‍ രാജസ്ഥാന്‍ റോയൽസും താരത്തിനായി എത്തി. ചെന്നൈ ലേലത്തിൽ നിന്ന് പിന്മാറിയപ്പോള്‍ ആര്‍സിബിയാണ് താരത്തിനായി ലേലത്തുകയയുര്‍ത്തുവാനെത്തിയത്.

മുന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തിനായി ലേലയുദ്ധം കടുത്തപ്പോള്‍ താരത്തിന്റെ വില 4 കോടി കടന്നു. ഒടുവിൽ 4.2 കോടി രൂപയ്ക്ക് താരത്തിനെ രാജസ്ഥാന്‍ റോയൽസ് സ്വന്തമാക്കി.

Exit mobile version