ഐപിഎൽ കരാര്‍, വിന്‍ഡീസ് ടീമിന് പിസ്സ പാര്‍ട്ടിയുമായി നിക്കോളസ് പൂരൻ

ഐപിഎൽ ലേലത്തിൽ സൺറൈസേഴ്സ് ഹൈദ്രാബാദുമായി കരാറിലെത്തിയ നിക്കോളസ് പൂരന് 10.75 കോടി വിലയാണ് ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് ഇന്ത്യയിലുള്ള വിന്‍ഡീസ് അംഗങ്ങള്‍ക്ക് താരം പിസ്സ പാര്‍ട്ടി നല്‍കുകയായിരുന്നു. 11 താരങ്ങള്‍ക്കാണ് ഇത്തവണ ഐപിഎലില്‍ പത്ത് കോടിയ്ക്ക് മുകളിൽ തുക ലഭിച്ചത്. അതിൽ ഒരാളാണ് നിക്കോളസ് പൂരൻ.

15000 രൂപ വരുന്ന ചിലവാണ് താരം തന്റെ ടീമംഗങ്ങള്‍ക്കായി നല്‍കിയതെന്നാണ് ലഭിയ്ക്കുന്ന വിവരം. താരം 15 പിസ്സയാണ് ഓര്‍ഡര്‍ ചെയ്തത്. ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പര കഴിഞ്ഞ് ടി20 പരമ്പരയ്ക്കായുള്ള ബയോ ബബിളിലാണ് വിന്‍ഡീസ് താരങ്ങള്‍.

പുറത്ത് നിന്നുള്ള ഭക്ഷണം അനുവദനീയമല്ലാത്തതിനാൽ തന്നെ ഹോട്ടൽ ഷെഫ് ആണ് പിസ്സ തയ്യാറാക്കി നല്‍കിയത്.

Exit mobile version