Site icon Fanport

ഐ.പി.എല്ലിന് മുന്നോടിയായി പുതിയ ജേഴ്സി പുറത്തിറക്കി മുംബൈ ഇന്ത്യൻസ്

2021ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണ് മുന്നോടിയായി പുതിയ ജേഴ്സിയിറക്കി നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്. ടീമിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് പുതിയ ജേഴ്സിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. മുംബൈ ഇന്ത്യൻസിന്റെ സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയുടെയും ജസ്പ്രീത് ബുംറയുടെയും ചിത്രങ്ങളോടെയാണ് പുതിയ ജേഴ്സി മുംബൈ ഇന്ത്യൻസ് പ്രകാശനം ചെയ്തത്.

ഭൂമി, വെള്ളം, തീ, വായു, ആകാശം എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ജേഴ്സി ഡിസൈൻ ചെയ്തതെന്ന് ഡിസൈനർമാരായ ശാന്തനുവും നിഖിലും പറഞ്ഞു. ഏപ്രിൽ 9നാണ് ഐ.പി.എല്ലിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരം. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് തങ്ങളുടെ അഞ്ചാമത്തെ പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു.

Exit mobile version