Nehalwadera

നെഹാൽ വദേരയെ സ്വന്തമാക്കി പഞ്ചാബ്, തൈഡേ സൺറൈസേഴ്സിൽ

ഐപിഎലില്‍ അൺക്യാപ്ഡ് താരങ്ങളുടെ ലേലം ആരംഭിച്ചപ്പോള്‍ 4.20 കോടി രൂപയ്ക്ക് നെഹാൽ വദേരയെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനായി ചെന്നൈയും പഞ്ചാബും രംഗത്തെത്തിയപ്പോള്‍ പാതിവഴിയിൽ ചെന്നൈയ്ക്ക് പകരം ഗുജറാത്തും എത്തി.

ലേലം പുരോഗമിച്ചപ്പോള്‍ ഗുജറാത്ത് പിന്മാറിയപ്പോള്‍ ഡൽഹി രംഗത്തെതി. എന്നാൽ അവരും പിന്മാറിയപ്പോള്‍ പഞ്ചാബ് കിംഗ്സ് താരത്തെ സ്വന്തമാക്കി.

അതേ സമയം അഥര്‍വ തൈഡേയെ സൺറൈസേഴ്സ് അടിസ്ഥാന വിലയായ 30 ലക്ഷത്തിന് സ്വന്തമാക്കി.

Exit mobile version