Picsart 23 04 30 15 40 05 900

ക്രിസ് ജോർദനെ മുംബൈ ഇന്ത്യൻസ് സൈൻ ചെയ്തു

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി മുംബൈ ഇന്ത്യൻസ് ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ക്രിസ് ജോർദാനെ സ്വന്തമാക്കി. ഇന്ന് രാജസ്ഥാൻ റോയൽസ് പങ്കിട്ട ഒരു വീഡിയോയിൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലന സെഷനിൽ ജോർദാനെ കാണാൻ ആയി. ജോർദാൻ പകരക്കാരനായാണ് മുംബൈ ഇന്ത്യൻസിൻ എത്തിയത് എന്ന് ഇ എസ് പി എൻ ക്രികിൻഫോ റിപ്പോർട്ട് ചെയ്യുന്നു‌. എന്നാൽ ആർക്കു പകരക്കാരനായാണ് ജോർദൻ വന്നത് എന്ന് വ്യക്തമല്ല.

ഐപിഎല്ലിൽ ഇതുവരെ 28 മത്സരങ്ങൾ കളിച്ച ജോർദാൻ 27 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2016ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം അന്ന് 9 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയിരുന്നു. അതാണ് ഇതുവരെയുള്ളതിൽ അദ്ദേഹത്തിന്റെ എറ്റവും മികച്ച ഐ പി എൽ സീസൺ.

Exit mobile version