വിനയ് കുമാര്‍ മുംബൈ ഇന്ത്യന്‍സിൽ, പുതിയ ദൗത്യം ടാലന്റ് സ്കൗട്ടായി

മുന്‍ ഇന്ത്യന്‍ പേസര്‍ വിനയ് കുമാര്‍ ഐപിൽ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സിൽ പുതിയ റോളിൽ. 2015, 17 സീസണിൽ ടീമിന്റെ ഭാഗമായിരുന്ന വിനയ് കുമാര്‍ ടീമിന്റെ ടാലന്റ് സ്കൗട്ടായാണ് എത്തുന്നത്. ഐപിഎലിൽ 2008ൽ തന്റെ അരങ്ങേറ്റം നടത്തിയ വിനയ് കുമാര്‍ 105 വിക്കറ്റ് നേടിയിട്ടുണ്ട്.

ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിനയ് കുമാര്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഫസ്റ്റ് ക്ലാസ്സിൽ നിന്നും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഡിസംബര്‍ 2020ൽ പാര്‍ത്ഥിവ് പട്ടേലും മുംബൈ ഇന്ത്യന്‍സിന്റെ ടാലന്റ് സ്കൗട്ടായി ചേര്‍ന്നിരുന്നു.