ഐ.പി.എൽ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈക്കാണ് മുൻതൂക്കം : ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസിനാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മൂന്നാം നമ്പർ സ്ഥാനത്ത് സുരേഷ് റെയ്ന ഇല്ലാത്തത് ചെന്നൈ സൂപ്പർ കിങ്സിന് കടുത്ത വെല്ലുവിളിയാണെന്നും ഗംഭീർ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് സുരേഷ് റെയ്ന പിന്മാറിയിരുന്നു.

ഷെയിൻ വാട്സൺ അന്താരാഷ്ട്ര ക്രിക്കറ്റ് ഒരുപാട് കാലമായി കളിച്ചിട്ടില്ലെന്നും മുംബൈ ഇന്ത്യൻസ് ബൗളർമാരായ ബുംറയെയും ട്രെന്റ് ബോൾട്ടിനെയും എങ്ങനെ നേരിടുമെന്ന് കാണണമെന്നും ഗംഭീർ പറഞ്ഞു. മുംബൈ ഇന്ത്യൻസിന്റെ സ്‌ക്വാഡ് ഡെപ്ത്ത് വളരെ മികച്ചതാണെന്നും അതാണ് ചെന്നൈ സൂപ്പർ കിങ്സിനേക്കാൾ മുംബൈ അവരെ മികച്ചതാക്കുന്നതെന്നും ഗംഭീർ പറഞ്ഞു. സെപ്റ്റംബർ 19നാണ് മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം.

Exit mobile version