Site icon Fanport

ഇത്തരത്തിൽ ഒരു തോൽവി പ്രതീക്ഷിച്ചില്ലെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 10 വിക്കറ്റിന്റെ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും മോശം പ്രകടനവും ഈ മത്സരത്തിൽ ആയിരുന്നെന്ന് രോഹിത് ശർമ്മ പറഞ്ഞു.

സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ 10 വിക്കറ്റ് തോൽവിക്ക് ശേഷം സംസാരിക്കുകയായിരുന്നു രോഹിത് ശർമ്മ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് എടുത്തത്. തുടർന്ന് മറുപടി ബാറ്റിനിങ്ങിന് ഇറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 151 റൺസ് എടുത്ത് ജയം സ്വന്തമാക്കിയിരുന്നു.

സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ ഈ പ്രകടനം മുംബൈ ഇന്ത്യൻസ് ഇപ്പോൾ തന്നെ മറക്കുമെന്നും ആദ്യ 2 സ്ഥാനങ്ങൾ നേരത്തെ ഉറപ്പിച്ചതുകൊണ്ടാണ് ടീമിൽ പരീക്ഷണങ്ങൾ നടത്താനാണ് ഈ മത്സരം ഉപയോഗിച്ചതെന്നും രോഹിത് ശർമ്മ പറഞ്ഞു. ബാറ്റിംഗ് ഓർഡറിൽ പുതിയ കൂട്ടുകെട്ടുകളാണ് ഈ മത്സരത്തിൽ മുംബൈ പരീക്ഷിച്ചതെന്നും എന്നാൽ അത് വിജയകരമായിരുന്നില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. തുടർച്ചയായ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി വിക്കറ്റ് നേടിയ ബോൾട്ടിനും ജസ്പ്രീത് ബുംറക്ക് പ്ലേ ഓഫിനു മുൻപ് വിശ്രമം ആവശ്യം ഉണ്ടായിരുന്നെന്നും രോഹിത് ശർമ്മ പറഞ്ഞു.

Exit mobile version