Picsart 23 11 25 00 20 39 937

മുംബൈ മാസ്റ്റർ സ്ട്രോക്ക്!! ഹാർദിക് തിരികെ മുംബൈ ഇന്ത്യൻസിലേക്ക്!! 15 കോടിയുടെ വമ്പൻ ട്രേഡ്!!

ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെയെത്തും. ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിൽ ഹാർദിക് പാണ്ഡ്യയെ കൈമാറാൻ ധാരണയിൽ എത്തിയതായി ഇ എസ് പി എൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 15 കോടി രൂപയ്ക്ക് ആണ് മുംബൈ ഇന്ത്യൻസ് ഒരു ട്രേഡിലൂടെ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കുന്നത്. മുംബൈ ഇന്ത്യൻസിൽ ദീർഘകാലം കളിച്ഛിട്ടുള്ള ഹാർദിക് രണ്ട് സീസൺ മുമ്പ് ആയിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയി പുതിയ വഴി തിരഞ്ഞെടുത്തത്.

ഗുജറാത്തിന് ഒരു ഐ പി എൽ കിരീടം നേടിക്കൊടുക്കാനും ഒരു ഫൈനലിൽ എത്തിക്കാനും ഹാർദികിന് ആയിരുന്നു. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ആകും ഇത്. ഇത്ര വലിയ തുകയ്ക്ക് ഒരു ക്ലബും ഇതുവരെ ഐ പി എല്ലിൽ താരത്തെ കൈമാറ്റം ചെയ്തിട്ടില്ല.

ഹാർദുക് ഗുജറാത്ത് ടൈറ്റൻസിനൊപ്പം രണ്ട് സീസണിൽ നിന്ന് 833 റൺസും 11 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഹാർദിക് നേരത്തെ മുംബൈ ഇന്ത്യൻസിനൊപ്പം നാലു ഐ പി എൽ കിരീടങ്ങളും നേടിയിട്ടുണ്ട്.

Exit mobile version