Mukeshkumar

RTM ഉപയോഗിച്ച് മുകേഷ് കുമാറിനെ സ്വന്തമാക്കി ഡൽഹി

പേസര്‍ മുകേഷ് കുമാറിനെ ടീമിലെത്തിച്ച് ഡൽഹി ക്യാപിറ്റൽസ്. 6.50 കോടി രൂപയ്ക്ക് താരത്തെ പഞ്ചാബ് സ്വന്തമാക്കിയെന്ന് കരുതിയ നിമിഷത്തിലാണ് ഡൽഹി ആര്‍ടിഎം ഉപയോഗിച്ചത്. പഞ്ചാബ് ഉയര്‍ത്തി നൽകിയ എട്ട് കോടി സമ്മതിച്ചാണ് ഡൽഹി താരത്തെ ടീമിലെത്തിച്ചത്.

2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി ആദ്യം രംഗത്തെത്തിയത് ചെന്നൈ ആയിരുന്നുവെങ്കിലും ഒപ്പം തന്നെ പഞ്ചാബും രംഗത്തെത്തി. ഇരു ടീമുകളും വാശിയോടെ ലേലത്തിൽ പങ്കെടുത്തപ്പോള്‍ താരത്തിന്റെ വില 5 കോടി കടന്നു.

തുടര്‍ന്ന് ചെന്നൈ ലേലത്തിൽ നിന്ന് പിന്മാറിയപ്പോള്‍ പഞ്ചാബ് കിംഗ്സ് താരത്തെ 6.50 കോടി രൂപയ്ക്ക് പഞ്ചാബ് നിരയിലെത്തിയെന്ന് കരുതിയ നിമിഷത്തിലാണ് മുകേഷ് കുമാറിനായി തങ്ങളുടെ ആര്‍ടിഎം ഓപ്ഷന്‍ ഡൽഹി ഉപയോഗിച്ചത്.

Exit mobile version