മൊഹമ്മദ് ഷമി ഫിറ്റ്നെസ് വീണ്ടെടുത്തു എന്ന് കുംബ്ലെ

പഞ്ചാബ് കിങ്സിന്റെ പ്രധാന പേസ് ബൗളറായ മൊഹമ്മദ് ഷമി ഉടൻ ടീമിനൊപ്പം ചേരും എന്ന് പഞ്ചാബ് കിംഗ്സിന്റെ പരിശീലകൻ കുംബ്ലെ പറഞ്ഞു. അവസാന ഒരു മാസത്തിലധികമായി പരിക്ക് കാരണം പുറത്ത് ഇരിക്കുക ആയിരുന്നു ഷമി. എന്നാൽ ഷമി ഫിറ്റ്നെസ് വീണ്ടെടുത്തു എന്ന് കുംബ്ലെ പറഞ്ഞു. പരിക്കേറ്റ ശേഷം ഷമി കളിച്ചില്ല എങ്കിലും താരം ഐ പി എൽ തുടക്കം മുതൽ പഞ്ചാബിന്റെ ഒപ്പം തന്നെ ഉണ്ടാകും എന്ന് കുംബ്ലെ പറഞ്ഞു.

ഉടൻ തന്നെ ഷമി ബയോ ബബിളിൽ ചേരും എന്നും കുംബ്ലെ പറഞ്ഞു. ഓസ്ട്രേലിയ പരമ്പരയ്ക്ക് ഇടയിൽ ആയിരുന്നു ഷമിക്ക് പരിക്കേറ്റത്‌. ഇംഗ്ലണ്ടിന് എതിരായ പരമ്പര മുഴുവനായും ഷമിക്ക് നഷ്ടമായിരുന്നു.

Exit mobile version