മിച്ചൽ സാന്റ്നറിനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി

ന്യൂസിലൻഡ് ആൾ റൗണ്ടർ മിച്ചൽ സാന്റ്നറിനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. 1.90 കോടിക്കാണ് താരത്തെ ആക്സിലറേറ്റഡ് ഓക്ഷനിൽ ചെന്നൈ സ്വന്തമാക്കി. 1 ലോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. 30കാരനായ താരം അവസാന സീസണുകളിലും ചെന്നൈ സൂപ്പർ കിംഗ്സിന് ഒപ്പം ആയിരുന്നു. ന്യൂസിലൻഡിനായി 62 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ മിച്ചൽ കളിച്ചിട്ടുണ്ട്. താരം കരീബിയൻ ലീഗിൽ ബാർബൊദോസിന്റെ താരമാണ്.