Site icon Fanport

ചെന്നൈയിലെ ഉദ്ഘാടന മത്സരം, മിലിട്ടറി ബാന്‍ഡിന്റെ സംഗീത വിരുന്ന്

ഐപിഎല്‍ 2019ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനു മുമ്പ് ഇന്ത്യയുടെ മിലിട്ടറി ബാന്‍ഡിന്റെ വക പ്രകടനമുണ്ടാകുമെന്ന് അറിയിച്ച് ബിസിസിഐ. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനു മുമ്പാണ് മിലിട്ടറി ബാന്‍ഡിന്റെ സംഗീത വിരുന്ന്. നേരത്തെ ഉദ്ഘാടന ചടങ്ങുകള്‍ മാറ്റി ആ പണം പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബത്തിനു കൈമാറുമെന്നും ബിസിസഐ അറിയിച്ചിരുന്നു.

അത് കൂടാതെ പട്ടാളത്തൊപ്പിയണിഞ്ഞ് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഇന്ത്യന്‍ ടീം തങ്ങളുടെ ഒരു മത്സരത്തിന്റെ മാച്ച് ഫീസും ദേശീയ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. ഇതിനു ശേഷമാണ് മിലിട്ടറി ബാന്‍ഡിന്റെ പ്രകടനത്തിലൂടെ വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ ബിസിസിഐയുടെ ശ്രമം. അത് കൂടാതെ ഇന്ത്യയുട സൈന്യത്തിന്റെ പ്രതിനിധികളെയും മത്സരത്തിന്റെ അന്ന് ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്.

Exit mobile version