Site icon Fanport

ആസ്ട്രേലിയൻ ഫാസ്റ്റ് ബൗളറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

ആസ്ട്രേലിയൻ ഫാസ്റ്റ് ബൗളറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. റൈലി മെരെഡിതിനെയാണ് ഒരു കോടി നൽകി മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഫാസ്റ്റ് ബൗളർമാറുമായി അറ്റാക്കിംഗ് നിര ശക്തമാക്കുകയാണ് മുംബൈ ഇന്ത്യൻസ് ചെയ്തത്. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് വേണ്ടി താരം കളിച്ചിട്ടുണ്ട്. ബിഗ് ബാഷിൽ ഹോബാർട്ട് ഹറികെയ്ൻസിന്റെ ഭാഗമായിരുന്നു റൈലി. ആസ്ട്രേലിയൻ ദേശീയ ടീമിന് വേണ്ടി 2021ലാണ് ഏകദിന,ടി20 അരങ്ങേറ്റം താരം നടത്തിയത്.

Exit mobile version