Picsart 23 05 25 11 48 28 338

” മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്തും എന്ന് തനിക്ക് ഉറപ്പുണ്ടായിരിന്നു” – രോഹിത് ശർമ്മ

ടൂർണമെന്റിൽ ടീമിന്റെ തുടക്കം നല്ലതായിരുന്നില്ല എങ്കിലും പ്ലേ ഓഫിൽ തന്റെ ടീം എത്തുമെന്ന് ഉറപ്പായിരുന്നു എന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. “ഞാൻ തീർച്ചയായും പ്ലേ ഓഫിൽ എത്തും എന്ന് ചിന്തിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ ചെയ്യുന്നത് ഇതാണ്, ഞങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നില്ല. എല്ലാ തടസ്സങ്ങളും മറികടന്ന് ഞങ്ങൾ മുന്നേറുന്നു” ഐപിഎൽ 2023 എലിമിനേറ്ററിന് ശേഷം രോഹിത് ശർമ്മ പറഞ്ഞു.

ഇന്നലെ 5 വിക്കറ്റ് എടുത്ത് ഹീറോ ആയ മധ്വാളിൽ തനിക്ക് പ്രതീക്ഷയും വിശ്വാസവും ഉണ്ടായിരിന്നു എന്നും മുംബൈ ക്യാപ്റ്റൻ പറഞ്ഞു. “ഈ വർഷം അദ്ദേഹത്തെ ടീമിലേക്ക് ഡ്രാഫ്റ്റ് ചെയ്തു, ജോഫ്ര പോയപ്പോൾ ആകാശ് ഞങ്ങൾക്ക് പകരക്കാരൻ ആകും എന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവനെ ബാക്ക്‌എൻഡിൽ ബൗൾ ചെയ്യിപ്പിക്കണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു.” രോഹിത് പറഞ്ഞു.

മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച നിരവധി കളിക്കാർ ഇന്ത്യക്ക് വേണ്ടി കളിക്കാൻ പോകുന്നു. ഇതിന്റെ ക്രെഡിറ്റ് സ്‌കൗട്ട് ടീമിനാണ്. രോഹിത് ശർമ്മ പറഞ്ഞു.

Exit mobile version