Site icon Fanport

മുംബൈ ഇന്ത്യൻസിന് തിരിച്ചടി, രോഹിത്ത് ശർമ്മക്ക് പിഴ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത്ത് ശർമ്മക്ക് പിഴ. മുംബൈ ഇന്ത്യൻസ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ നടത്തിയ മോശം പരാമർശങ്ങൾക്കും പെരുമാറ്റത്തിനുമാണ് പിഴ. മത്സരത്തിൽ പുറത്തായ ദേഷ്യത്തില്‍ അമ്പയറോട് കയർക്കുകയും, സ്റ്റമ്പിൾ ബാറ്റ് കൊണ്ടിടിക്കുകയും ചെയ്തതിനാണ് പിഴയായി മാച്ച്‌ ഫീയുടെ 15 ശതമാനം ഈടാക്കാൻ തീരുമാനിച്ചത്.

ഹാരി ഗര്‍ണിയുടെ പന്തില്‍ എല്‍ ബി ഡബ്ല്യൂവില്‍ കുരുങ്ങി മടങ്ങുന്നതിനിടയിലാണ് രോഹിത്ത് മോശം പെരുമാറ്റം നടത്തിയത്. കളം വിടുന്നതിന് പകരം അമ്പയറോട് കയർക്കാനായിരുന്നു മുംബൈ ക്യാപ്റ്റന് തിടുക്കം. നൈറ്റ് റൈഡേഴ്സിനോട് മുംബൈ പരാജയപ്പെടുകയും ചെയ്തിരുന്നു.

Exit mobile version