ഐ.പി.എൽ ടീം ഉടമകളുമായുള്ള മീറ്റിംഗ് ബി.സി.സി.ഐ മാറ്റിവെച്ചു

കൊറോണ വൈറസ് ബാധ മൂലം നീട്ടിവെച്ച ഐ.പി.എല്ലിന്റെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ ഐ.പി.എൽ ടീം ഉടമകളുമായി ബി.സി.സി.ഐ നടത്താൻ തീരുമാനിച്ചിരുന്ന കോൺഫറൻസ് കോൾ മീറ്റിംഗ് മാറ്റിവെച്ചു. ഇന്ത്യയിൽ പടരുന്ന കൊറോണ വൈറസ് ബാധയെ തുടർന്ന് നേരത്തെ ഐ.പി.എൽ ഏപ്രിൽ 15നേക്ക് മാറ്റിവച്ചിരുന്നു. തുടർന്ന് ഇന്ത്യയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വേണ്ടി ടീം ഉടമകളും ബി.സി.സി.ഐ പ്രതിനിധികളും തമ്മിൽ നടത്താനിരുന്ന കോൺഫറൻസ് കോൾ ഇന്ത്യയിലെ സാഹചര്യത്തിൽ മാറ്റം വന്നില്ലെന്ന് കണ്ട് മാറ്റിവെക്കുകയായിരുന്നു.

നിലവിൽ കൊറോണ വൈറസ് ബാധയുടെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് അതിനെ പറ്റി ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലെന്നും ആളുകളുടെ ആരോഗ്യമാണ് പ്രധാനമെന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ഉടമ നെസ്സ് വാഡിയ അറിയിച്ചു. നേരത്തെ മാർച്ച് 29ന് തുടങ്ങേണ്ട ഐ.പി.എൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 15നെക്കാണ് ബി.സി.സി.ഐ മാറ്റിവെച്ചത്. എന്നാൽ ഇന്ത്യയിൽ കൂടുതൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന ഘട്ടത്തിൽ ഈ വർഷം ഐ.പി.എൽ നടത്തുമോ എന്ന കാര്യത്തിലും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Exit mobile version