2 വർഷങ്ങൾക്ക് ശേഷം മായന്തി ലാങർ സ്റ്റാറിന്റെ ഐ.പി.എൽ സ്റ്റുഡിയോയിൽ തിരിച്ചെത്തും

2 വർഷത്തെ ഇടവേളയ്ക്ക് ശേഷം മായന്തി ലാങർ സ്റ്റാർ സ്പോർട്സിന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് സ്റ്റുഡിയോയിൽ തിരിച്ചെത്തും. സ്പോർട്സ് അവതാരികയായി നിരവധി ആരാധകരെ സൃഷ്ടിച്ച മായന്തി കഴിഞ്ഞ 2 ഐ.പി.എല്ലിലും ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ കൂടെ ഉണ്ടായിരുന്നില്ല.

കഴിഞ്ഞ വർഷം കുഞ്ഞിന് ജന്മം നൽകിയ മായന്തി ഇതിനെ തുടർന്ന് ആയിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് സ്റ്റുഡിയോയിൽ നിന്നു വിട്ടു നിന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരവും രാജസ്ഥാൻ റോയൽസ് താരവും ആയ സ്റ്റുവർട്ട് ബിന്നിയുടെ ഭാര്യ കൂടിയാണ് മായന്തി ലാങർ.