Site icon Fanport

കല്യാണം!!! പാക് പരമ്പരയിൽ മാക്സ്വെൽ കളിക്കില്ല, ഐപിഎലിന്റെ തുടക്കവും നഷ്ടമാകും

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെൽ പാക്കിസ്ഥാന്‍ പര്യടനത്തിൽ നിന്ന് പിന്മാറി. താരത്തിന്റെ കല്യാണം പ്രമാണിച്ചാണ് താരം ഈ തീരുമാനത്തിലേക്ക് എത്തിയത്. മാക്സ്വെല്ലിന് ഐപിഎലിന്റെ ആദ്യ മത്സരങ്ങളും നഷ്ടമാകുമെന്നാണ് അറിയുന്നത്.

മാര്‍ച്ച് അവസാനത്തോടെയാണ് മാക്സ്വെല്ലിന്റെ വിവാഹം. അതേ സമയം പാക്കിസ്ഥാന്‍ പരമ്പര കാരണം ഒട്ടനവധി ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഐപിഎലിന്റെ തുടക്കം നഷ്ടമാകും. പാക്കിസ്ഥാനിൽ ഓസ്ട്രേലിയ ഏപ്രിൽ അഞ്ചിന് ആണ് അവസാന ടി20 കളിക്കുന്നത്.

ജോഷ് ഹാസൽവുഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചൽ മാര്‍ഷ്, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയിഡ്, ഡാനിയേൽ സാംസ് എന്നിവര്‍ക്കാണ് ഐപിഎലിന്റെ തുടക്കം നഷ്ടമാകുക.

Exit mobile version