Site icon Fanport

ഫോമില്ലല്ലെങ്കിലും മാക്സ്‌വെല്ലിനായി ലേല യുദ്ധം

മാക്സ്‌വെലിന്റെ വെടിക്കെട്ട് ഇത്തവണ കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടി ആയിരിക്കും കാണാൻ കഴിയുക. ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ലോകത്തേക്ക് തിരികെ വരുന്ന ഗ്ലെൻ മാക്സ്‌വെലിനെ 10.75കോടി നൽകിയാണ് കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. ഫോമിൽ അല്ലായെങ്കിലും ടീമുകൾ മാക്സ്വെലിനായി യുദ്ധം തന്നെ ചെയ്തു. ഡെൽഹി കാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിൽ ആയിരുന്നു മാക്സ്‌വെലിനായി ആവേശകരമായ ലേലം നടന്നത്.

കഴിഞ്ഞ സീസണിൽ ഡെൽഹിക്ക് വേണ്ടി ആയിരുന്നു മാക്സ്‌വെൽ കളിച്ചത്. മുമ്പ് 2014 മുതൽ 2017 വരെ കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടിയും മാക്സ്‌വെൽ കളിച്ചിട്ടുണ്ട്. താരത്തിന്റെ അടിസ്ഥാന തുക 2 കോടി മാത്രമായിരുന്നു. അവിടെ നിന്നാണ് ഇരുടീമുകളും ലേലം ചെയ്ത് തുക 10.75 കോടി വരെ എത്തിച്ചത്.

Exit mobile version