Jaspritbumrah

പ്രതീക്ഷിച്ചതിലും പ്രയാസമായി മാറിയ മത്സരം – ജസ്പ്രീത് ബുംറ

മുംബൈ ഇന്ത്യന്‍സ് പ്രതീക്ഷിച്ചതിലും ക്ലോസ് ആയി മാറിയ മത്സരമായിരുന്നു പഞ്ചാബിനെതിരെയുള്ളതെന്ന് പറഞ്ഞ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ജസ്പ്രീത് ബുംറ. ഒരു ഘട്ടത്തിൽ 14/4 എന്ന നിലയിലായിരുന്ന പഞ്ചാബ് മത്സരത്തിൽ അതിശക്തമായി തിരിച്ചുവന്ന് അവസാന ഓവറിൽ 12 റൺസ് മാത്രമായി വിജയ ലക്ഷ്യം കുറച്ചിരുന്നു. എന്നാൽ കൈവശമുണ്ടായിരുന്നത് ഒരു വിക്കറ്റ് മാത്രമെന്നത് ടീമിന് തിരിച്ചടിയായി. അവസാന ഓവറിലെ ആദ്യ പന്തിൽ കാഗിസോ റബാഡ റണ്ണൗട്ട് ആയപ്പോള്‍ പഞ്ചാബിന്റെ ഇന്നിംഗ്സ് അവസാനിച്ചു.

ടി20 ഫോര്‍മാറ്റ് ബൗളര്‍മാര്‍ക്ക് പ്രയാസമേറിയ ഫോര്‍മാറ്റാണെന്നും സമയനിയന്ത്രണങ്ങളും ഇംപാക്ട് താരങ്ങളുടെ നിയമങ്ങളുമെല്ലാം കാര്യങ്ങള്‍ ബൗളര്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണെന്നും ബുംറ വ്യക്തമാക്കി. ഇംപാക്ട് പ്ലേയര്‍ വരുന്നതോടെ ബാറ്റിംഗ് ലൈനപ്പ് ദൈര്‍ഘ്യമേറിയതാകുമെന്നും എന്നാൽ ഇത് തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും ബുംറ സൂചിപ്പിച്ചു.

 

Exit mobile version