Picsart 23 05 17 21 29 22 947

പരിക്ക്, മൻവീർ സിംഗും വിശാൽ കെയ്തും ഇന്ത്യൻ ക്യാമ്പ് വിട്ടു

ഇന്റർ കോണ്ടിനെന്റൽ കപ്പിനും സാഫ് കപ്പിനുമായി ഒരുങ്ങുന്ന ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് തിരിച്ചടി.ഫോർവേഡ് മൻവീർ സിങ്ങും ഗോൾകീപ്പർ വിശാൽ കൈത്തും ഭുവനേശ്വറിലെ ക്യാമ്പിൽ നിന്ന് പിന്മാറി. പരിക്കുകൾ കാരണമാണ് രണ്ടു പേരും ക്യാമ്പ് വിടുന്നത്. മൻവീർ സിംഗിന് വലത് കണങ്കാലിന് പരിക്കേറ്റിരുന്നു, വിശാൽ കൈത്തിന് വലത് തോളില്ലും പ്രശ്നമുണ്ട്. ഇരുവരും എന്ന് ടീമിനൊപ്പം ചേരും എന്ന് ഉറപ്പില്ല.

ജൂൺ 9 മുതൽ ആണ് കോണ്ടിനെന്റൽ കപ്പ് ആരംഭിക്കുന്നത്. ഇരുവരും കോണ്ടിനെന്റൽ കപ്പിൽ കളിക്കാൻ സാധ്യതയില്ല. അതിനു ശേഷം വരുന്ന സാഫ് കപ്പിൽ ടീമിലേക്ക് തിരികെയെത്താ‌ൻ ഇരുവരും ശ്രമിക്കും. ഐ എസ് എല്ലിൽ മികച്ച പ്രകടനം നടത്തിയ രണ്ടു താരങ്ങളുടെ അഭാവം ഇന്ത്യക്ക് തിരിച്ചടി തന്നെ ആയിരിക്കും.

Exit mobile version