മലിംഗയുടെ ഫോം മുംബൈയ്ക്ക് ഏറെ നിര്‍ണ്ണായകം

ലസിത് മലിംഗയുടെ പ്രകടനങ്ങള്‍ മുംബൈയ്ക്ക് ഏറെ നിര്‍ണ്ണായകമാണെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വാങ്കഡേയിലെ വിക്കറ്റില്‍ ഡെത്ത് ബൗളിംഗ് എന്നാല്‍ ഏറെ ശ്രമകരമാണ്. എന്നാല്‍ തനിക്ക് എന്ത് ചെയ്യാനാകുമെന്ന് മലിംഗ കാണിച്ചു തന്നു. മുംബൈയുടെ സാധ്യതകളെ തന്നെ മലിംഗയുടെ ഫോം ഏറെ സ്വാധീനിക്കുന്നതാണ്. രണ്ട് മൂന്ന് മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് മലിംഗയുടെ സേവനമില്ലായിരുന്നു. എന്നാല്‍ തിരികെ ടീമിലെത്തി താന്‍ എത്ര നിര്‍ണ്ണായകമാണെന്ന് മലിംഗ തെളിയിച്ചുവെന്ന് രോഹിത് ശര്‍മ്മ സൂചിപ്പിച്ചു.

മുംബൈയുടെ 5 വിക്കറ്റ് ജയത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് പ്രകടനത്തിനൊപ്പം തന്നെ ലസിത് മലിംഗയുടെ ബൗളിംഗ് പ്രകടനവും ഏറെ നിര്‍ണ്ണായകമായിരുന്നു. 31 റണ്‍സ് വഴങ്ങി 4 വിക്കറ്റാണ് മലിംഗ ഇന്നലെ വീഴ്ത്തിയത്.

Exit mobile version