എന്തിന് ലഖ്നൗ സൂപ്പർ ജയന്റ്സ് തിരഞ്ഞെടുത്തു എന്ന് വ്യക്തമാക്കി കെ എൽ രാഹുൽ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനൊപ്പം ചേരാൻ ഉള്ള കാരണം എന്താണെന്ന് കെ എൽ രാഹുൽ വ്യക്തമാക്കി. “ഇത് വളരെ രസകരമായ ഒരു അനുഭവമായിരുന്നു, നിങ്ങൾക്കറിയാനും, ഒരു പുതിയ ടീമിന്റെ ഭാഗമാകാനും, ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാനും ആദ്യം മുതൽ അത് നിർമ്മിക്കാനുമുള്ള ഈ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അതാണ് എന്നെ ശരിക്കും ആവേശം കൊള്ളിച്ചത്, അതുകൊണ്ടാണ് ഞാൻ പുതിയ ഒരു ക്ലബ് തിരഞ്ഞെടുത്തത്. രാഹുൽ പറഞ്ഞു.

“ഇതുപോലൊരു കാര്യത്തിന്റെ ഭാഗമാകാനും അതുവഴി പലതും പഠിക്കാനും ഞാൻ ആഗ്രഹിച്ചതിനാലാണ് പുതിയ ടീമിലേക്ക് നീങ്ങിയത്, ഇത് എന്റെ യാത്രയിൽ എന്നെ സഹായിക്കും.” അദ്ദേഹം പറഞ്ഞു മ്

“ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനൊപ്പം എനിക്ക് ലഭിച്ച കുറച്ച് സമയവും എനിക്ക് വളരെ പുതിയ അനുഭവമായിരുന്നു, കാരണം ഫ്രാഞ്ചൈസി എങ്ങനെ സജ്ജീകരിക്കണം ഞങ്ങളുടെ കാതൽ എന്തായിരിക്കണം, ലേലം ഉൾപ്പെടെ നിരവധി കാര്യങ്ങളുടെ പിറകിൽ പ്രവർത്തിക്കാൻ ആയി” – രാഹുൽ പറഞ്ഞു.