ഭാവിയില്‍ ലോകേഷ് രാഹുലിന് ഇന്ത്യയുടെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കാനാകും

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെഎല്‍ രാഹുലിന് ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ നായകനാകുവാനുള്ള ശേഷിയുണ്ടെന്ന് പറഞ്ഞ് സുനില്‍ ഗവാസ്കര്‍. അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് നീങ്ങിയതോടെ പഞ്ചാബിന്റെ ക്യാപ്റ്റന്‍സി ദൗത്യം ലോകേഷ് രാഹുലിലേക്ക് എത്തുകയായിരുന്നു.

താരത്തിന് ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദത്തോടൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാനാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണെങ്കിലും താരത്തില്‍ നിന്ന് മികച്ച പ്രകടനം വന്നാല്‍ അത് ഭാവിയില്‍ ഇന്ത്യന്‍ നായക സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കുവാന്‍ ഇടയാക്കുമെ്നനും ഗവാസ്കര്‍ വ്യക്തമാക്കി.

ഐപിഎല്‍ 2020 ലോകേഷ് രാഹുലിന് ക്യാപ്റ്റനെന്ന നിലയില്‍ വലിയൊരു ടൂര്‍ണ്ണമെന്റായിരിക്കുമെന്നാണ് ഗവാസ്കര്‍ വ്യക്തമാക്കിയത്. ഈ ടൂര്‍ണ്ണമെന്റിലെ മികച്ച പ്രകടനം താരത്തെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ പദവിയിലേക്ക് ഉടനെ എത്തിയ്ക്കുമെന്നാണ് ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്.

Exit mobile version