Site icon Fanport

കിംഗ്സ് ഇലവൻ പഞ്ചാബിന് തിരിച്ചടി, 8.4 കോടിയുടെ വണ്ടർ സ്പിന്നർക്ക് പരിക്ക് ഗുരുതരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് തിരിച്ചടി. 8.4 കോടി രൂപ മുടക്കി സ്വന്തമാക്കിയ വണ്ടർ സ്പിന്നർ വരുൺ ചക്രവർത്തി ഈ സീസണിൽ ഇനി കളിക്കില്ല. ഏറെ പ്രതീക്ഷകളുമായി തമിഴ്നാട്ടുകാരനായ വരുണിനെ ഇറക്കിയ പഞ്ചാബിന് കാശ് മുതലാക്കാനുമായില്ല, താരം ഒരു മത്സരം മാത്രമാണ് ഈ സീസണിൽ കളിച്ചതും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ പഞ്ചാബിന് വേണ്ടി മാത്രമാണ് വരുൺ കളിച്ചത്. അന്നത്തെ മോശം പ്രകടനം പിന്നീട് വരുണിന് ആദ്യ ഇലവനിൽ സ്ഥാനം നേടിക്കൊടുത്തില്ല. വിരലിനേറ്റ പരിക്കാണ് വരുണിന് തിരിച്ചടിയായത്. തമിഴ്നാട് പ്രീമിയർ ലീഗിൽ മധുര പാന്തേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയാണ് വരുൺ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾക്ക് പ്രിയങ്കരനായത്. വരുണിന് വേണ്ടി ഐപിഎൽ താരലേലത്തിൽ വമ്പൻ പോരാട്ടവും നടന്നിരുന്നു.

Exit mobile version