Site icon Fanport

കയ്യിൽ വന്ന എളുപ്പ ക്യാച്ച് വിട്ടു, അസാദ്ധ്യമായ ക്യാച്ച് കൈകളിലാക്കി പ്രായശ്ചിത്തം, കാണികളെ ഞെട്ടിച്ച് ധവാൽ കുൽക്കർണി

ഇന്ന് രാജസ്ഥാൻ റോയൽസും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിൽ ആണ് ആരാധകരെ ഞെട്ടിച്ച് ക്യാച്ച് പിറന്നത്. ബെയർസ്റ്റോയുടെ ഒരു സിക്സെന്ന് ഉറച്ച് ക്യാച്ചാണ് സിക്സ് ലൈനിന് മേലെ പറന്ന് ഒരു നൂലകലത്തിൽ ബൗണ്ടറി ലൈൻ ചവിട്ടാതെ രക്ഷപ്പെട്ട് ധവാൽ കുൽക്കർണി കൈക്കലാക്കിയത്. ആ ക്യാച്ച് കണ്ട് ബെയർസ്റ്റോ മാത്രമല്ല ഗ്യാലറി ആകെ ഞെട്ടി. കാരണം ക്യാച്ചിന്റെ പ്രത്യേകത മാത്രമല്ല പിടിച്ചത് കുൽക്കർണി ആണ് എന്നതു കൊണ്ടുമാണ്.

ആ ഓവറിന് തൊട്ടുമുമ്പ് സ്റ്റോക്സ് എറിഞ്ഞ ഓവറിൽ ഇതേ ബെയർസ്റ്റോവ് തന്നെ കുൽക്കർണിക്ക് ക്യാച്ച് നൽകിയതായിരുന്നു. അത് കൈകളിലേക്ക് നേരെ വന്ന ആരും നഷ്ടപ്പെടുത്താത്ത അവസരം പക്ഷെ ആ പന്ത് കൈയിൽ സുരക്ഷിതമാക്കാൻ കുൽക്കർണിക്ക് ആയില്ല. ആ നിരാശയാണ് തൊട്ടടുത്ത ഓവറിൽ ഒരു അസാധ്യമായ ക്യാച്ചിലൂടെ കുൽക്കർണി തീർത്തത്. നാലു ദിവസം മുമ്പ് പഞ്ചാബിനെതിരെയും സമാനനായൊരു ക്യാച്ച് സിക്സ് ലൈനിൽ നിന്ന് കുൽക്കർണി പിടിച്ചിരുന്നു.

Exit mobile version