ക്രിസ് ലിന്നും ഗംഭീറും ഗുജറാത്തിനെ തകർത്തെറിഞ്ഞു, കൊൽക്കത്തക്കു പത്തു വിക്കറ്റിന്റെ ജയം

രാജ്കോട്ട് : മൂന്നാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന ഗൗതം ഗംഭീറും സംഘവും ജയത്തോടെ തുടങ്ങി. ഗുജറാത്ത് ലയൺസ്‌ ഉയർത്തിയ 184 റൺസ് വിജയ ലക്‌ഷ്യം 14.5ഓവരുകളിലാണ് കൊൽക്കത്ത മറികടന്നത്. നായകൻ ഗൗതം ഗംഭീറും സഹ ഓപ്പണർ ക്രിസ് ലിന്നും തകർത്തടിയപ്പോൾ കൊൽക്കത്ത ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ അനായാസം ജയത്തിലേക്കെത്തുക ആയിരുന്നു. ക്രിസ് ലിന്ന് 41 പന്തുകളിൽ 93 റൺസ് നേടിയപ്പോൾ ഗംഭീർ 48 പന്തുകളിൽ ആണ് 76 റൺസ് നേടിയത്. തുടക്കം മുതലേ ക്രിസ് ലിന്ന് ആക്രമിച്ചു കളിച്ചപ്പോൾ മെല്ലെ തുടങ്ങിയ ഗംഭീർ പിന്നീട് കത്തിക്കയറുകയായിരുന്നു. ഗുജറാത്ത് ബൗളര്മാര്ക് ഒരവസരവും നൽകാതെ കളിച്ച ഇരുവരും മത്സരം തികച്ചും ഏകപക്ഷീയമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനു വേണ്ടി നായകൻ റെയ്ന ആണ് മുന്നിൽ നിന്നും പട നയിച്ചത്. 51 പന്തിൽ 68 റൺസ് നേടിയ റെയ്ന ഒരറ്റത്ത് ഉറച്ചു നിന്നു പൊരുതിയത് ആണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ഗംഭീർ പുനെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആക്രമിച്ചു കളിച്ച ഓപ്പണർ ജാസൺ റോയ് (14) നാലാം ഓവറിൽ മടങ്ങി. പിന്നീടു ബ്രെണ്ടന് മക്കല്ലം (35) അതിവേഗം സ്കോർ ഉയർത്തി. മക്കള്ളം, ആരോൺ ഫിഞ്ച് എന്നിവരെ തന്റെ തുടരെ ഉള്ള ഓവറുകളിൽ മടക്കിയ കുൽദീപ് യാദവ് ആണ് ലയൺസിന്റെ കുതിപ്പിന് തടയിട്ടത്. അഞ്ചമം ആയിയെത്തിയ ദിനേശ് കാർത്തിക്കിനെ (47) കൂട് പിടിച്ചു റെയ്ന ഗുജറാത്തിനെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു.