Site icon Fanport

നാല് വര്‍ഷത്തിന് ശേഷം കോഹ‍്‍ലിയുടെ ഐപിഎൽ ശതകം, പ്ലേ ഓഫ് പ്രതീക്ഷ കാത്ത് ആര്‍സിബി

ഐപിഎലിന്റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി ആര്‍സിബി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹെയിന്‍റിച്ച് ക്ലാസ്സന്‍ നേടിയ 104 റൺസിന്റെ ബലത്തിൽ 186/5 എന്ന സ്കോര്‍ നേടിയപ്പോള്‍ കിംഗ് കോഹ്‍ലിയുടെ വെടിക്കെട്ട് ഇന്നിംഗ്സിനൊപ്പം ഫാഫ് ഡു പ്ലെസിയും കസറിയപ്പോള്‍ 4 പന്ത് അവശേഷിക്ക 8 വിക്കറ്റ് വിജയം ആണ് ആര്‍സിബി സ്വന്തമാക്കിയത്.

Viratkohli

ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 172 റൺസാണ് നേടിയത്. കോഹ്‍ലി 63 പന്തിൽ 100 റൺസ് നേടി പുറത്തായപ്പോള്‍ താരം 4 വര്‍ഷത്തിന് ശേഷമാണ് ഒരു ഐപിഎൽ ശതകം നേടുന്നത്. ഭുവനേശ്വര്‍ കുമാറാണ് കോഹ‍്‍ലിയുടെ വിക്കറ്റ് നേടിയത്. ഇതോടെ ലക്ഷ്യം 12 പന്തിൽ 15 റൺസായി മാറി. കോഹ്‍ലി 12 ഫോറും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.

തൊട്ടടുത്ത ഓവറിൽ ഫാഫിന്റെ വിക്കറ്റും സൺറൈസേഴ്സ് നേടി. 47 പന്തിൽ 71 റൺസായിരുന്നു ഫാഫ് നേടിയത്.

Fafduplessis

Exit mobile version