Naveenulhaq

തര്‍ക്കം തുടങ്ങിയത് കോഹ്‍ലി, ഞാനെങ്ങനെയാണ് പെരുമാറിയതെന്ന് അവിടുള്ള താരങ്ങള്‍ക്കറിയാം – നവീന്‍ ഉള്‍ ഹക്ക്

ഐപിഎലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം വലിയ വിവാദത്തിലാണ് അവസാനിച്ചത്. മത്സരത്തിന് ശേഷ ഹസ്തദാനം നടത്തുന്നതിനിടെ കോഹ്‍ലിയാണ് തന്റെ കൈ കടന്ന് പിടിച്ച് തര്‍ക്കം തുടങ്ങിയതെന്ന് പറഞ്ഞ് അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹക്ക്.

ആ വാക്ക് തര്‍ക്കത്തിലേക്ക് ഗൗതം ഗംഭീറും എത്തുകയായിരുന്നു. താനല്ല തര്‍ക്കം തുടങ്ങിയതെന്നും ഫൈനുകള്‍ നോക്കിയാൽ തന്നെ ഇക്കാര്യം മനസ്സിലാകുമെന്നും നവീന്‍ ഉള്‍ ഹക്ക് വ്യക്തമാക്കി. താന്‍ പൊതുവേ മത്സര ശേഷം ആരെയും സ്ലെഡ് ചെയ്യാറില്ലെന്നും വല്ലപ്പോഴും സ്ലെഡ് ചെയ്യുകയാണെങ്കിൽ അത് ബൗള്‍ ചെയ്യുമ്പോള്‍ ആണ് പറയാറുള്ളതെന്നും നവീന്‍ ഉള്‍ ഹക്ക് വ്യക്തമാക്കി.

ആ മത്സരത്തിൽ താനൊരു അക്ഷരം മിണ്ടിയിട്ടില്ലെന്നും താന്‍ എത്തരത്തിലാണ് പെരുമാറിയതെന്ന് അന്ന് അവിടെ കൂടിയിരുന്നവര്‍ക്ക് വ്യക്തമാണെന്നും നവീന്‍ കൂട്ടിചേര്‍ത്തു.

Exit mobile version